കോട്ടയം :ഇൻറർനാഷണൽ ബാക്കലോറിയേറ്റ് (ഐ.ബി.) കോഴ്സ് എം.ജി.സർവകലാശാല 2007 മുതൽ അംഗീകരിച്ചിട്ടുള്ള പരീക്ഷകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് രജിസ്ട്രാർ പ്രൊഫ. ഡോ. കെ.ജയചന്ദ്രൻ പത്രക്കുറിപ്പിൽ അറിയിച്ചു. പൊതുസദസ്സിൽ സന്തോഷ് ജോർജ് കുളങ്ങര തന്റെ മകൾ എം.ജി.സർവകലാശാലയുടെ കോഴ്സ് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ അതിന് അംഗീകാരമില്ലെന്ന് സർവകലാശാല അറിയിച്ചെന്ന് പറഞ്ഞതിനോടുള്ള പ്രതികരണമായിരുന്നു ഇത്.
സർവ്വകലാശാലയുടെ പത്രക്കുറിപ്പ് ഇങ്ങനെ – ഇന്‍റര്‍നാഷണല്‍ ബാക്കലോറിയേറ്റ് (ഐബി) മഹാത്മാ ഗാന്ധി സര്‍വകലാശാല 2007 മുതല്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. സര്‍വകലാശാല 2007ല്‍ പ്രസിദ്ധീകരിച്ച അംഗീകൃത ബിരുദങ്ങളുടെയും പരീക്ഷകളുടെയും പട്ടികയില്‍ ഐബിയും (പ്രീ-ഡിഗ്രി) ഉണ്ട്. ഇക്കാലയളവിൽ ഡിപ്ലോമയ്ക്കും പ്രീ ഡിഗ്രിക്കും പ്രത്യേക യോഗ്യതാ ചട്ടങ്ങളാണ് ബന്ധപ്പെട്ട ബോർഡ് ഓഫ് സ്റ്റഡീസുകള്‍ നിഷ്കര്ഷിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017നു ശേഷം ഓണ്‍ലൈനില്‍ ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച ഐബി യോഗ്യതയുള്ളവര്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല നല്‍കിയിട്ടുണ്ട്. ഇക്കാലയളവിനു മുന്‍പു നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ പൂര്‍ണ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ മകള്‍ 2016-17 അധ്യയന വർഷത്തിൽ ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിലാണ് പ്രവേശനമെടുത്തിരുന്നത്. സ്വയംഭരണ കോളേജുകളിലെ പ്രവേശന നടപടികൾ പൂർണ്ണമായും കോളേജാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പ്രവേശന സംബന്ധമായ വിവരങ്ങൾ പ്രവേശനം പൂർത്തിയായതിനു ശേഷം 30 ദിവസങ്ങൾക്കുള്ളിൽ കോളജ് സർവകലാശാലയിൽ സമർപ്പിക്കണമെന്നാണ് ചട്ടം.
എന്നാല്‍ പ്രസ്തുത വിദ്യാര്‍ഥിനി 2016 ജൂലൈ എട്ടിനാണ് 534508 എന്ന ചെലാന്‍ പ്രകാരം ഫീസ് അടച്ച് കോളജില്‍ സമര്‍പ്പിക്കുന്നതിനുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിച്ച് 2016 ഒക്ടോബര്‍ അഞ്ചിന് സര്‍വകലാശാല അപേക്ഷകയ്ക്ക് അറിയിപ്പ് നല്‍കിയിരുന്നു. പഠനമാരംഭിച്ച് ഒരു വർഷത്തിനു ശേഷമാണ് സർവകലാശാല മറുപടി നൽകിയതെന്ന ആരോപണം വസ്തുാവിരുദ്ധമാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ന്യൂനതകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചുവരികയാണ്. വസ്തുതകൾ പരിശോധിക്കാതെ സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയില്‍ ശ്രീ.സന്തോഷ് ജോര്‍ജ് കുളങ്ങര നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്.