കന്നി കിരീടം ലക്ഷ്യമിട്ട് സഞ്ജുവിൻ്റെ സഹോദരൻ : എതിരാളികൾ കൊല്ലം

കൊച്ചിച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ നാളെ ഫൈനല്‍ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ കൊല്ലം സെയിലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും.കൊച്ചി ടീമില്‍ സഞ്ജുവും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്യാപ്റ്റൻ സാലി സാംസണ്‍ പറഞ്ഞു.

Advertisements

കുട്ടിക്രിക്കറ്റിൻ്റെ ആവേശം കേരളക്കരയെ ത്രസിപ്പിച്ച രണ്ടാഴ്ചക്കിപ്പുറമാണ് കെസിഎല്ലിൻ്റെ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നത്. കെസിഎല്ലിലെ നിലവിലെ ജേതാക്കളും ലീഗ് ടോപ്പേഴ്സും ഏറ്റുമുട്ടുമ്ബോള്‍ മത്സരം തീപാറുമെന്നുറപ്പാണ്. സെമിയില്‍ ചാംപ്യൻ ടീമിൻ്റെ പ്രകടനം കാഴ്ചവച്ച കൊല്ലം തൃശൂരിനെ തകർത്താണ് ഫൈനലിലെത്തിയത്. 86 റണ്‍സിന് തൃശൂരിനെ ബൗളർമാർ ചുരുട്ടിക്കെട്ടിയപ്പോള്‍, കൊല്ലത്തിൻ്റെ ബാറ്റർമാർ 10 ഓവറിനുള്ളില്‍ വിജയലക്ഷ്യം അടിച്ചെടുക്കുകയും ചെയ്തു. സച്ചിൻ ബേബിയുടെ അനുഭവ സമ്ബത്തുള്ള നായകത്വവും കൊല്ലത്തിന് മുതല്‍കൂട്ടായി. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാല്‍ ചാംപ്യന്മാരെ മറികടക്കുക പ്രയാസമാകും.

Hot Topics

Related Articles