ശശി തരൂരിനെതിരെ കെ.മുരളീധരൻ : വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസാരയിലേക്ക് എന്ന്

എറണാകുളം: ശശി തരൂരിനെതിരെ കെ.മുരളീധരൻ രംഗത്ത്.വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ നമുക്ക് കേരളം മതി എന്ന് അദ്ദേഹം പറഞ്ഞു.തരൂർ ഏത് പാർട്ടിയില്‍ ആണെന്ന് ആദ്യം തരൂർ തീരുമാനിക്കട്ടെ.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍, വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസാരയിലേക്ക്.അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം കഴിഞ്ഞ ദിവസം മൂഹമാധ്യമത്തില്‍ തരൂര്‍ പങ്ക് വച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കെ കെ ശൈലജക്ക് പിന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനസമ്മിതിയെന്നും സര്‍വേയില്‍ പറയുന്നു

Advertisements

സ്വകാര്യ ഗവേഷണ സ്ഥാപനം കേരളത്തില്‍ നടത്തിയ തരൂരിന് മുന്‍ഗണന പ്രവചിക്കുന്ന സര്‍വേ ഫലം ഇംഗ്ലിഷ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യത്തിലടക്കം ഹൈക്കമാന്‍ഡമായി കടുത്ത ഉരസലില്‍ കഴിയുന്നതിനിടെയാണ് തരൂരിന്‍റെ പുതിയ നീക്കം. മുഖ്യമന്ത്രി പദം ഉന്നമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി സമുദായ നേതാക്കളെയടക്കം സന്ദര്‍ശിച്ച്‌ രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ തരൂര്‍ നടത്തിയ നീക്കം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.

Hot Topics

Related Articles