സ്കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാൻ വിദ്യാഭ്യാസ വകുപ്പ് ; പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകള്‍

തിരുവനന്തപുരം : സ്കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്ത്. അധ്യയന വര്‍ഷം സ്കൂളിലെ പ്രവൃത്തി ദിവസങ്ങള്‍ 220 ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിര്‍ദേശം വകുപ്പ് മുന്നോട്ടുവച്ചത്.

Advertisements

ഈ രീതിയില്‍ പ്രവൃത്തി ദിവസങ്ങള്‍ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് ക്യുഐപി അധ്യാപക സംഘടന യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത സംഘടനകളില്‍‌ പലതും ഇതിനോട് വിയോജിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. സര്‍ക്കാരുമായി ആലോചിച്ച്‌ അന്തിമ തീരുമാനം എടുക്കാമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.