വീട്ടിലെത്തിയും കൈക്കൂലി വാങ്ങി : പാലക്കയം വില്ലേജ് ഓഫീസ് കൈക്കൂലി കേസില്‍ നിർണ്ണായക തെളിവ് പുറത്ത് 

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് കൈക്കൂലി കേസില്‍ അറസ്റ്റിലായ സുരേഷ് കുമാര്‍ കൈക്കൂലിക്കായി അപേക്ഷകരുടെ വീട്ടിലും പോയെന്ന് വിജിലൻസ് കണ്ടെത്തല്‍. നേരിട്ട് വരാൻ ആവശ്യപ്പെട്ടാണ് സാധാരണക്കാരില്‍ നിന്ന് പണം വാങ്ങിയിരുന്നത്. പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. അതേസമയം തന്റെ പേര് പറഞ്ഞ് സുരേഷ് കുമാര്‍ പണം വാങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ സജിത്ത് മൊഴി നല്‍കി.

അതേസമയം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പാലക്കയം വില്ലേജ് ഓഫീസ് ഇഷ്ട കേന്ദ്രമാണ്. സര്‍വേ നടക്കാത്ത ഭൂമിയായതിനാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസിനെ സമീപിക്കണം. വനം വകുപ്പുമായി തര്‍ക്കത്തിലുള്ള ഭൂമിക്ക് കൈക്കൂലി വാങ്ങി നികുതി അടച്ച്‌ നല്‍കിയതായും ആരോപണം ഉണ്ട്. തെങ്കര, കാഞ്ഞിരപ്പുഴ ,തച്ചമ്ബാറ , കരിമ്ബ പഞ്ചായത്തുകളിലെ മലയോര മേഖലകള്‍ ഉള്‍പെടുന്നത് പാലക്കയം വില്ലേജിലാണ്. സര്‍വേ നടക്കാത്തതിനാല്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്‌ പല ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസിനെ സമീപിക്കണം. ഇതിനെല്ലാം സുരേഷ് കുമാര്‍ പണംവാങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പെഷല്‍ വില്ലേജ് ഓഫീസറുടെത് അടക്കം ഉള്ള ഒഴിവുകള്‍ നികത്താത്തതും സുരേഷ് കുമാറിന്റെ അഴിമതിക്ക് ആക്കം കൂട്ടി. വനം, ജലസേചന വകുപ്പുകളുമായി ബന്ധപെട്ട് തര്‍ക്കത്തില്‍ ഉള്ള ഭൂമിക്കും സുരേഷ് കുമാര്‍ പണം വാങ്ങി നികുതി അടച്ച്‌ നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാൻ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസറുടെ സീല്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയും വിജിലൻസിന്റെ അന്വേഷണ പരിധിയിലാണ്.

Hot Topics

Related Articles