സവര്‍ക്കറെ മഹത്വവൽക്കരിക്കൽ:ഗവർണർ ചരിത്രത്തെ വളച്ചൊടിക്കുന്നു – പി കെ ഉസ്മാൻ

തിരുവനന്തപുരം: സംഘപരിവാരത്തിന് ആശയാടിത്തറ പാകിയ സവർക്കറെ മഹത്വവൽക്കരിക്കുന്നതിലൂടെ ഗവർണർ ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന്
എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നുമുള്ള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ പ്രസ്താവന ചരിത്ര നിഷേധമാണ്. കാലിക്കറ്റ് സര്‍വകലാശാലക്ക് മുന്നില്‍ വിദ്യാർഥി സംഘടന സ്ഥാപിച്ച ”സവര്‍ക്കറെയല്ല, ചാന്‍സലറെയാണ് വേണ്ടത്” എന്ന ബാനര്‍ കണ്ട ഗവർണർ ഇത്രമാത്രം പ്രകോപിതനാവേണ്ടതുണ്ടോ എന്നു സമൂഹം വിലയിരുത്തണം.

Advertisements

രാജ്യത്തിനായി ത്യാഗങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എന്നും പ്രവര്‍ത്തിച്ചതെന്നുമുള്ള പരാമർശങ്ങൾ ദുർവ്യാഖ്യാനമാണ്. ഭരണഘടനാപദവിയിലിരുന്ന് ചരിത്രത്തെ നിഷേധിക്കുന്നതും വളച്ചൊടിക്കുന്നതും ആശാസ്യകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles