കോട്ടയം : റെയിൽവേയടക്കമുള്ള വിവിധ മേഖലകളിൽ മാതൃകാ വികസനം കാഴ്ചവച്ച നരേന്ദ്ര മോദിയുടെ മോഡി കൂട്ടിയ പദ്ധതിയായിരുന്നു സ്വച്ഛ് ഭാരത് അഭിയാനെന്ന് ബിജെപി സംസ്ഥാന വ്യക്താവ് അഡ്വ. എൻ.കെ. നാരായണൻ നമ്പൂതിരി. തുടർ ഭരണം നേടിയ നരേന്ദ്ര മോദി സർക്കാരിൻ്റെ പത്താം പിറന്നാളാഘോഷത്തോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ശുചീകരണ തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. മദ്ധ്യമേഖലാ ഉപാദ്ധ്യക്ഷൻ ടി.എൻ.ഹരികുമാർ,ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ പി ഭുവനേഷ്, എം ആർ അനിൽകുമാർ, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ,അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സെക്രട്ടറി കെ ആർ രാവിശങ്കർ, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ ഗോകുൽ സുരേഷ്,ഹരി കിഴക്കേകുറ്റ്, പത്മകുമാർ, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.