“സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്സ്” സെമിനാർ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി ജോസഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം : വേൾഡ് ഫിറ്റ്നസ്സ് ഫെഡറേഷൻ കോട്ടയം ജില്ല, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ച്, റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ എന്നിവയുടെ സഹകരണത്തോടെ കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ്സ് സെന്റർ ആൻഡ് സ്പോർട്സ് ക്ളബിന്റെ നേതൃത്വത്തിൽ മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ  “നമുക്ക് ഒന്നിച്ച് ലഹരിക്കെതിരെ മുന്നേറാം” സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്സ് സെമിനാർ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി ജോസഫ് ഉദ്ഘാടനം ചെയ്തു. നല്ലതിനെ തിരിച്ചറിഞ്ഞ് ജീവിക്കുവാൻ ശ്രമിക്കണമെന്നും സോഷ്യൽ മീഡിയയുടെ നല്ല വശങ്ങൾ ഉപയോഗപ്പെടുത്തണമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വേൾഡ് ഫിറ്റ്നസ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റും കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ്സ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറിയുമായ സോളമൻ തോമസ് സ്വാഗതം പറഞ്ഞു.
വരും തലമുറയുടെ നന്മക്കു വേണ്ടി ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൽ വിദ്യാർത്ഥികളായ നിങ്ങൾ വേണം മുന്നിൽനിന്ന് പോരാടേണ്ടത് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ റവ. ഫാ. ജെ മാത്യു മണവത്ത് ഓർമ്മപ്പെടുത്തി.
വ്യായാമം, ഭക്ഷണം, ഉറക്കം ഇവ മൂന്നും കൃത്യമായി പാലിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കുവാൻ സാധിക്കുമെന്ന് സെമിനാർ ക്ലാസ്സ്‌ നയിച്ച മണർകാട് സെന്റ് മേരീസ് ആശുപത്രി കൺസൽറ്റൻഡ് ഓർത്തോപ്പെടിക് സർജനും ഐഎംഎ കോട്ടയം ബ്രാഞ്ച് പ്രസിഡന്റും റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ സെക്രട്ടറിയുമായ ഡോ. ജെ ആർ ഗണേഷ് കുമാർ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സ്വർണ്ണാ മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.