വൈദ്യുതി ഉപയോഗിച്ച് തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

പാലാ: വൈദ്യുതി ഉപയോഗിച്ച് തോട്ടിൽ നിന്നും മീൻ പിടിക്കുന്നതിനിടെ മധ്യവയസ്‌ക്കൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യശാല പുതുപ്പള്ളിൽ പി.ജി.സുരേഷ് (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ടെ ളാലം തോട്ടിൽ വൈദ്യശാല പയപ്പാർ ഭാഗത്താണ് അപകടം സംഭവിച്ചത്. തോടിന് സമീപത്തുള്ള വൈദ്യുതി ലൈനിൽ നിന്നു കണക്ഷനെടുത്ത് മീൻ പിടിക്കുന്നതിനിടെ ഇരുവർക്കും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.

Advertisements

നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുരേഷ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. സുഹൃത്ത് നെച്ചിപ്പൂഴൂർകുന്നേൽ ജായിസിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സുരേഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് ഭവനത്തിലെത്തിക്കുകയും തുടർന്ന് പാലായിലെ പൊതുശ്മശാനത്തിൽ സംസ്‌ക്കരിക്കുകയും ചെയ്തു. സുരേഷ് മരംവെട്ട് തൊഴിലാളിയും ജായാസ്സ് രാഷ്ട്രീയപൊതുപ്രവർത്തകനുമാണ്.

Hot Topics

Related Articles