കോട്ടയം ജില്ലയിൽവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലായ് അഞ്ച്ബുധനാഴ്ച അവധി

കോട്ടയം ജില്ലയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലായ് അഞ്ച്
ബുധനാഴ്ച അവധി

Advertisements

കോട്ടയം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജൂലായി അഞ്ച് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

Hot Topics

Related Articles