കോട്ടയം: സ്കൂൾ കലാകായിക പ്രവർത്തിപരിചയമേളകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനാൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മേളകളുടെ നടത്തിപ്പ് ദുരിത പൂർണമാകുന്നു. കോടികൾ മുടക്കി വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ മന്ത്രിമാർ അടക്കമുള്ളവർ വിദേശ യാത്ര നടത്തുന്ന നാട്ടിലാണ് കുട്ടികളെ ദുരിതത്തിൽ ആക്കി ഫണ്ട് ഇല്ല എന്ന പേരിൽ വട്ടം കറക്കുന്നത്.
ഈ കുറവ് പരിഹരിക്കുന്നതിനായി അധ്യാപകരുടെ പക്കൽ നിന്നുംഎൽപി, യുപി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ, 500 രൂപ മുതൽ 1000 രൂപ വരെ നിർബന്ധിത പിരിവ് വാങ്ങിയാണ് ഉപജില്ല മുതലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നത്. അധ്യാപകരുടെ വിഹിതം അടച്ചില്ലെങ്കിൽ കുട്ടിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്ന നിലപാടുകളാണ് പല ഉപജില്ലയും എടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ മുതൽ ആരംഭിക്കുന്ന സ്കൂൾ ഗെയിംസിൽ ജില്ലയിൽ നിന്നും സംസ്ഥാനതലത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ചെലവ് സ്വന്തം കയ്യിൽ നിന്നും മുടക്കി വേണം മത്സരിക്കുവാൻ എന്നുള്ള തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ്. ഇതുവരെ സംസ്ഥാനതലങ്ങളിൽ മത്സരങ്ങൾക്ക് ജില്ലയിൽ നിന്ന് പോകുമ്പോൾ മുഴുവൻ ചെലവുകളും വഹിച്ചിരുന്നത് റവന്യൂ ജില്ലയായിരുന്നു. സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ജില്ലയ്ക്ക് വേണ്ടി മത്സരത്തിന് ഇറങ്ങുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഓരോ കുട്ടിക്കും വലിയ ബാധ്യതയാണ് ഉണ്ടാകുന്നത്.
സംസ്ഥാനതലത്തിൽ ഗ്രേസുമാർക്കുകൾ പോലും ഗവൺമെന്റ് നിർത്തലാക്കിയിരിക്കുന്ന സാഹചര്യത്തിൽ മേളകൾ കുട്ടികളെ ദുരിതത്തിൽ ആക്കുന്ന മേളകളായാണ് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അധ്യാപക സംഘടനയായ കെപിഎസ് ടി യെ ആരംഭിക്കുകയാണ്. ഏറ്റുമാനൂർ ഉപജില്ല പ്രസിഡണ്ട് ജോമി ജെയിംസ് അധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന കൗൺസിൽ അംഗം വി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. റോസി വർഗീസ്, സോജൻ ജോസഫ്, ജോൺസ് കെ, ജയിന്‍ മേരി ജെയിംസ്, ബിജു ജോസഫ്, ജോർജ്, ജിജു ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.