ഖാദിയിൽ തിളങ്ങിയ സ്കൂൾ വാർഷികം

പുല്ലാട് ഗവ: മോഡൽ യു പി സ്കൂളിന്റെ നൂറ്റിനാലാമത് വാർഷികം നടന്നു. പതിവിന് വ്യത്യസ്തമായി ജീവനക്കാരുടെ ഈ പ്രാവശ്യത്തെ യൂണിഫോം ഒരു വേറിട്ട അനുഭവമായി. ബുധനാഴ്ചകളിൽ ഖാദിവസ്ത്രം ധരിക്കണം എന്ന സർക്കാർ ഉത്തരവ് പാലിച്ച് സ്കൂൾ വാർഷികത്തിന് എല്ലാ ജീവനക്കാരും ഖാദി ധരിച്ചെത്തിയത്. ഖാദിയുടെ പ്രചരണത്തിന് സ്കൂൾ വാർഷികദിവസം തെരഞ്ഞെടുത്തതും സമൂഹമാധ്യമങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിയതും വിദ്യാഭ്യാസവകുപ്പിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാക്കി മാറ്റുവാൻ ഈ സ്കൂളിന് സാധിച്ചു.
പുല്ലാട് ഗവണ്‍മെന്റ് മോഡൽ യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍
കോയിപ്രം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി എം റോസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തു അംഗം സോണി കുന്നപ്പുഴ, മുൻ മെമ്പർ ഷിബു കുന്നപ്പുഴ, നാട്ടുകൂട്ടം ചെയർമാൻ രഞ്ജിത് പി ചാക്കോ പ്രഥമാധ്യാപിക എസ് എൻ ബിന്ദു, പിടിഎ പ്രസിഡന്റ് ലൈല തോമസ് എന്നിവര്‍ സംസാരിച്ചു. യോഗത്തിൽ എൽ എസ് എസ് നേടിയ വിദ്യാര്‍ഥിനി ദീപികയെ അനുമോദിച്ചു.

Advertisements

Hot Topics

Related Articles