സ്‌കൂൾ വാഹനങ്ങളുടെ
ഫിറ്റ്‌നസ് പരിശോധന നടത്തി; കോട്ടയം താലൂക്കിൽ 114 വാഹനങ്ങൾക്ക് ഫിറ്റ്‌നസ്

കോട്ടയം: സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കോട്ടയം ആർ. ടി. ഓഫീസിന്റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിലെ സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി. അമ്മഞ്ചേരി- കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം നടന്ന പരിശോധനയിൽ 127 സ്‌കൂൾ വാഹനങ്ങളാണ് പരിശോധിച്ചത്. 114 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ലഭിച്ചു. 13 വാഹനങ്ങൾ പരിശോധനയിൽ പരാജയപ്പെട്ടു.

Advertisements

കോട്ടയം ആർ.ടി.ഒ. പി. ആർ. സജീവ്, ജോയിന്റ് ആർ.ടി.ഒ. ഡി. ജയരാജ് എന്നിവർ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ക്ലാസെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.എം. നോബി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബി. ആശാകുമാർ, ബിബിൻ രവീന്ദ്രൻ, ജി.എസ്. ഷൈൻ, ആർ. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ഫിറ്റ്‌നസ് ലഭിച്ച വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചു. ജില്ലയിലെ മറ്റ് സബ് ഓഫീസുകളുടെ കീഴിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന നടക്കും.

Hot Topics

Related Articles