‘അമിത ഫീസിന് തടയിടും’, സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല സംവിധാനം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി:
സംസ്ഥാനത്തെ
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Advertisements

ഇതിന് സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തില്‍ റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കും. ഓരോ സ്‌കൂളിലും ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂള്‍ തല കമ്മിറ്റി അംഗീകരിക്കുന്ന ഫീസില്‍ കൂടുതല്‍ മാനേജ്‌മെന്റുകള്‍ വാങ്ങരുത് എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കു നല്‍കിയിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഓരോ സ്‌കൂളിലെയും സൗകര്യങ്ങള്‍ക്കും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കും അനുസരിച്ചാണ് ഫീസ് നിശ്ചയിക്കേണ്ടത്.

സ്‌കൂള്‍ തല റഗുലേറ്ററി കമ്മിറ്റിയില്‍ 3 പിടിഎ പ്രതിനിധികള്‍ വേണം. പിടിഎ രൂപീകരിച്ച് 45 ദിവസത്തിനകം ഇതും രൂപീകരിക്കണം. സ്‌കൂള്‍ തല പരാതികളില്‍ തീരുമാനമെടുക്കാനാണ് ജില്ലാതല സമിതി.

ജില്ലാ സമിതിയുടെ ഉത്തരവ് ലംഘിച്ചാല്‍ സംസ്ഥാനതല സമിതിക്ക് ഇടപെടാം. എന്നിട്ടും ഫലമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Hot Topics

Related Articles