വിജയപുരം : ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലെ മുൻ ധാരണയനുസരിച്ച് വിവിധ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻമാർ രാജിവെച്ചു. സുരേഷ് ബാബു, കുര്യൻ വർക്കി, സാറാമ്മ തോമസ് എന്നിവരാണ് യഥാക്രമം വികസനം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം എന്നീ സ്റ്റാൻ്റിംങ്ങ് കമ്മറ്റികളുടെ ചെയർമാൻ സ്ഥാനം രാജിവെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾ പ്രകാരം ഈ മാസം 13ന് പുതിയ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കും. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ പുതിയ ചെയർമാൻമാരെക്കുറിച്ച് ധാരണയായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി വിപ്പ് നൽകാനും തീരുമാനിച്ചു.
Advertisements