പാലാ: സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 1.100 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. അസം ദ്‌റാം ജില്ലയിൽ കൊപ്പടി ഗ്രാമത്തിൽ നൂർജഹാൻ മകൻ ജാക്കിർ ഹുസൈനെ(27)യാണ് പാലാ എക്‌സൈസ് സംഘം പിടികൂടിയത്.
പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവിടെ എത്തിച്ച ശേഷം കഞ്ചാവ് ചെറു പൊതികളാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നാണ് എക്‌സൈസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ പരിശോധന നടത്തുകയായിരുന്നു. പാലായിലും പരിസരപ്രദേശങ്ങളിലും യുവാക്കൾക്കിടയിൽ ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വരുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിതിനെ തുടർന്ന് പാലാ എക്‌സൈസ് സർക്കിൾ ഓഫീസ് ടീമും, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ് ടീമംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
പരിശോധനകൾക്ക് പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം സൂരജ്, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, പ്ര വെന്റിവ് ഓഫീസർ സി. സാബു, ഇന്റലിജൻസ് വിഭാഗം പ്രവെന്റിവ് ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനീതാ ബി നായർ തുടങ്ങിയവർ പങ്കെടുത്തു.