സ്വകാര്യ ബസ് ജീവനക്കാർ പറയുന്നത് പച്ചക്കളം..! പാക്കിൽ പവർഹൗസ് റോഡിൽ വിദ്യാർത്ഥി തെറിച്ചു വീണത് തുറന്ന് വച്ച ഡോറിലൂടെ; ചിപ്പി എന്ന ബസ് ജീവനക്കാർക്ക് പറ്റിയത് ഗുരുതര വീഴ്ച എന്ന് കുട്ടിയുടെ കുടുംബം : റോഡിൽ വീണു കിടന്നിട്ടും ബസ് നിർത്താൻ തയ്യാറായില്ല; കുട്ടിയുടെ കുടുംബം ആദ്യമായി പ്രതികരിച്ചത് ജാഗ്രത ന്യൂസ് ലൈവിനോട് : വീഡിയോ കാണാം

കോട്ടയം : കോട്ടയം പാക്കിൽ പവർഹൗസ് റോഡിൽ സ്വകാര്യബസ്സിൽ നിന്നും കുട്ടി തെറിച്ചു വീണ സംഭവത്തിൽ ബസ് അധികൃതർക്ക് ഗുരുതര വീഴ്ച ഉണ്ടാതായി കുടുംബം. കുട്ടി റോഡിൽ വീണു കിടന്നിട്ടും ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനോ ചിപ്പി എന്ന ബസിലെ ജീവനക്കാർ തയ്യാറായില്ലെന്ന് ഗുരുതരമായ ആരോപണമാണ് കുടുംബം ഉയർത്തുന്നത്. കുട്ടി ബസ്സിൽ നിന്നും വീണതറിഞ്ഞ് നാട്ടുകാർ ബസ് തടഞ്ഞുനിർത്തിയെങ്കിലും , മറ്റ് കുട്ടികളെ ഇറക്കിയ ശേഷം ബസ് അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു എന്ന ആരോപണമാണ് നാട്ടുകാരും , കുട്ടിയുടെ കുടുംബവും ഉയർത്തുന്നത്.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്നരയോടെയാണ് കോട്ടയം – കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി ബസിൽ നിന്നും കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീണത്. പാക്കിൽ പവർ ഹൗസ് റോഡിൽ പുതുപ്പറമ്പിൽ ഷിനോയുടെ മകൻ പള്ളം ബുക്കാനാ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാം പി.എസിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് ബസ് ജീവനക്കാർക്ക് സംഭവിച്ചത് എന്ന ആരോപണമാണ് കുട്ടിയുടെ കുടുംബം ഉയർത്തുന്നത്. സംഭവത്തിൽ കുട്ടി റോഡിൽ വീണു കിടക്കുന്നത് അറിഞ്ഞിട്ടും ബസ് ജീവനക്കാർ ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ലെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തെപ്പറ്റി കുട്ടിയുടെ പിതാവ് ജാഗ്രതാ ന്യൂസ് ലൈവിനോടു പ്രതികരിച്ചത് ഇങ്ങനെ –
കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി എന്ന സ്വകാര്യ ബസിലാണ് അഭിരാമും നാലും സുഹൃത്തുക്കളും എത്തിയത്. പാക്കിൽ പവർഹൗസ് റോഡിലെ സ്‌റ്റോപ്പിലാണ് ഇവർ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ഈ സ്‌റ്റോപ്പിൽ നിർത്താതെ ബസ് അമിത വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. ഡ്രൈവർ നിയന്ത്രിക്കുന്ന ഡോറാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ ഡോർ ഉള്ളിലേയ്ക്കു വലിച്ച് കെട്ടി വച്ചിരിക്കുകയായിരുന്നു. പവർ ഹൗസ് സ്റ്റോപ്പിൽ ഇറങ്ങാൻ തയ്യാറെടുത്താണ് അഭിരാമും സുഹൃത്തുക്കളും നിന്നിരുന്നത്. ബസിന്റെ പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന കുട്ടി, പവർഹൗസ് സ്റ്റോപ്പിൽ വച്ച് അമിത വേഗത്തിൽ വീശിയെടുക്കുമ്പോൾ പുറത്തേയ്ക്കു തെറിച്ച് വീഴുകയായിയരുന്നു. മുഖമിടിച്ചാണ് കുട്ടി റോഡിലേയ്ക്കു തെറിച്ച് വീണത്.

ഉടൻ തന്നെ നാട്ടുകാരും പ്രദേശത്തെ ഓട്ടോറിക്ഷക്കാരും യൂണിയൻ തൊഴിലാളികളും ഓടിയെത്തി. തുടർന്നു കുട്ടിയെ പൊക്കിയെടുത്തു. ഈ സമയം മുന്നിലേയ്ക്കു മാറ്റി തങ്ങൾ വണ്ടി നിർത്തിയെന്നാണ് ബസ് ജീവനക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇതല്ലെന്നും കുട്ടി വീണത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബസ് തടഞ്ഞു നിർത്തുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇവിടെ ബസ് നിർത്തി ആളെ ഇറക്കിയ ശേഷം സ്വകാര്യ ബസ് സ്ഥലം വിട്ടു. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി അന്വേഷിക്കുന്നതിനോ, കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനോ സ്വകാര്യ ബസ് ജീവനക്കാർ മനസാക്ഷി കാണിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം. ഈ സാഹചര്യത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് എതിരെ ഗുരുതരമായ വകുപ്പുകൾ ഉപയോഗിച്ച് തന്നെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Hot Topics

Related Articles