സയൻസ് സിറ്റി ഉദ്ഘാടനം സുരക്ഷ വിലയിരുത്തി മന്ത്രിയും കളക്ടറും എസ്പിയും

കുറവിലങ്ങാട് : 29 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്ന കേരള
സയൻസ്സിറ്റിയിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനായി മന്തി വി എൻ വാസവൻ്റെ നേത്യത്വത്തിൽ കോട്ടയം ജില്ലാകളക്ടർ ജോൺ വി സാമുവൽ ജില്ലാ പോലിസ് മേധാവി ഷാഹുൽ ഹമീദ് ജോസ് കെ മാണി എം പി എന്നിവർ സയൻസിറ്റി സന്ദർശിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. 29 ന് വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണം പുരോഗമിച്ചു വരുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചാ:പ്രസിഡൻ്റ് രാജു ജോൺ, ജോൺസൻ പുളിക്കിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി. പൊതുമരാമത്ത് ‘കെ എസ് ഇ ബി ഉദ്യോഗസ്ഥർ സയൻസിറ്റി അധികാരി കൾ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles