കുറവിലങ്ങാട് : കേരള സയൻസ് സിറ്റി ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുന്നതിന് മുന്നോടിയായി നിർമ്മാണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനു വേണ്ടി അഡ്വ. മോൻസ് ജോസഫ് എംഎൽഎയും കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും സയൻസ് സിറ്റി സന്ദർശനവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി.
Advertisements
മെയ് 29 വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുന്നതിന് വേണ്ടി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ മെയ് 19 രാവിലെ 10 മണിക്ക് കോഴായിലുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആലോചനയോഗം ചേരുന്നതിന് തീരുമാനിച്ചിട്ടുള്ളതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.