സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന്6.38 കോടി അനുവദിച്ചു

കുറവിലങ്ങാട് : സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 6 കോടി 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു.

Advertisements

നിര്‍മ്മാണം ആരംഭിച്ച സ്‌പേസ് തിയേറ്റര്‍, ഓവര്‍ഹെഡ് ടാങ്ക്, ഫുഡ് കോര്‍ട്ട്, ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍, പ്രവേശന കവാടം, ചുറ്റുമതില്‍ തുടങ്ങിയവയുടെ പൂര്‍ത്തീകരണം കൂടാകെ വാനനിരിക്ഷീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുമാണ് തുക അനുവദിച്ച് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാണം വേഗത്തിലാക്കേണ്ട ആവശ്യകത ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് അധിക തുക അനുവദിച്ചത്. സയൻസിറ്റിയിലെ സന്ദർശകരുടെ തിരക്ക് ദിനം പ്രതി വർദ്ധിക്കുന്നു. ദിവസം 500 നും 700 നും ഇടയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ആളുകൾ ഇവിടെ എത്താറുണ്ട്. സന്ദർശകരുടെ തിരക്ക് വർദ്ധിച്ചതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നുമാണ്. 04822 232001

Hot Topics

Related Articles