ഉഴവൂർ :താഴത്തുകണ്ടത്തിൽ തോമസ് അലക്സ് (43) സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി അഞ്ച് ഞായർ രാത്രി 9 മാണിയോട് കൂടി ആണ് യഹോവ സാക്ഷികളുടെ രാജ്യഹാളിന് സമീപത്താരുന്നു അപകടം. അരീക്കര പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് മെഗാ ഷോ കാണാൻ പോയതായിരുന്നു. ഉടൻ തന്നെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച രാവിലെ ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
Advertisements