ഡി എം കെ സ്ഥാപക നേതാവും വൈക്കം സതൃഗ്രഹ സമരസേനാനിയുമായ പെരിയോർ ഇ വി. രാമസ്വാമി നായ്ക്കരുടെ 144-മത് ജന്മദിനാഘോഷം വൈക്കത്ത് നടന്നു

കോട്ടയം: വൈക്കം സത്യാഗ്രഹ സമര സേനാനിയും
ഡി എം കെ സ്ഥാപകനേതാവുമായ ഇവി രാമസ്വാമി നായ്ക്കർ ”തന്തൈ പെരിയാറുടെ” 144 മത് ജന്മദിനാആഘോഷം ഡിഎംകെ കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖൃത്തിൽ വൈക്കത്ത് നടന്നു.വൈക്കം വലിയ കവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിൽ ഡിഎംകെ കേരള സ്റ്റേറ്റ് പ്രസിഡന്റ് മൂന്നാർ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

Advertisements

കേരള സ്റ്റേറ്റ് സെക്രട്ടറി കെ ആർ മുരുകേശൻ, കോട്ടയം ജില്ലാ കലക്ടർ പി കെ ജയശ്രീ , ജില്ലാ പ്രസിഡണ്ട് കോട്ടയം ഗോപകുമാർ എന്നിവർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കോയമ്പത്തൂർ പി ആർ ഒ ശെൻന്തിൽ അണ്ണാ, ട്രേഡ് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ നാസർ ചിറക്കൽ, അജന്ത കുമാർ , വനിതാ വിംഗ് സ്റ്റേറ്റ് സെക്രട്ടറി ശ്രീമതി പ്രമീള കെ കെ, വനിതാ വളണ്ടിയർ വിംഗ് സ്റ്റേറ്റ് സെക്രട്ടറി സാജിത, പത്തനംതിട്ട ജില്ലാ സെക്രട്ടറി ലൈജു കണ്ണന്താനം , തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജോസഫ് പയസ്, ഇസ്ഹാഖ് യൂനിവേഴ്‌സിറ്റി, തുടങ്ങി കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി ഡിഎംകെ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ രാധികശൃാമിന്റെ നിർദ്ദേശപ്രകാരം പെരിയോർ സ്മാരക ലൈബ്രറിയും പാർക്കും ആധുനിക സൗകരൃങ്ങളോടെ വിപുലീകരിക്കാൻ ഡി എം കെ സർക്കാർ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന
സെക്രട്ടറി കെ ആർ മുരുകേശൻ ഉറപ്പ് നൽകി.തുടർന്ന് നേതാക്കൾ ലൈബ്രറിയും മ്യൂസിയം സന്ദർശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.