എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് : പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇ.ഡി. നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി.
വിയോജിപ്പുകളെയും, രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. എന്ന്. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ സഫീർ കുരുവനാൽ പറഞ്ഞു. പ്രകടനത്തിന് സഫീർ കുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, കെ.യു. സുൽത്താൻ, യാസിർ കാരയ്ക്കാട് സി എച്ച്. ഹസീബ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറസുബൈർ ഫ്രാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ നസീറസുബൈർ, ഫാത്തിമമാഹിൻ എന്നിവർ നേതൃതം നൽകി

Advertisements

Hot Topics

Related Articles