ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം ; പ്രതിഷേധം

കുരിശുംമൂട്: എസ്.ഡി.പി. ഐ കൂനന്താനം ബ്രാഞ്ച് സെക്രട്ടറിയെ അകാരണമായി മർദ്ദിച്ച ഡി.വൈ.എഫ് ഐ ആക്രമത്തിൽ എസ്.ഡി.പി. ഐ പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കുരിശുംമൂട്ടിൽ വച്ചായിരുന്നു നാലംഗ സംഘം ആക്രമിച്ചത്. എസ്.ഡി. പി.ഐ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്സജി മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കൂനന്താനം സംസാരിച്ചു.മണ്ഡലം പ്രസിഡണ്ട് അൽത്താഫ് ഹസ്സൻ,സെക്രട്ടറി അമീർ ഷാജി ഖാൻ , ജില്ല കമ്മറ്റി അംഗം അൻസിൽ പായിപ്പാട് എന്നിവർ നേതൃത്വം നൽകി.ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകി.

Advertisements

Hot Topics

Related Articles