ഏറ്റുമാനൂർ:മത്സ്യബന്ധന ഇടങ്ങളിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം പ്രതിഷേധാർഹമാണ് എൽഡിഎഫിന്റെ പ്രകടനപത്രിയിൽ പോലും ഉൾപ്പെടുത്താത്ത സിപ്ലയിൻ പദ്ധതി നടപ്പിലാക്കുന്നത് മത്സ്യത്തൊഴിലാളികളിൽ ആശങ്ക ഉളവാക്കുന്നു. മരണാസന്ന നിലയിൽ ആയി കൊണ്ടിരിക്കുന്ന വേമ്പനാട്ട് കായൽ ചെളിയും മണലും നീക്കി മലിനീകരണം തടയാൻ നടപടി സ്വീകരിച്ചും കായലിന്റെ വസന്തകാലം വീണ്ടെടുക്കുവാൻ വേമ്പനാട്ടുകായൽ അതോറിറ്റി രൂപീകരിക്കണമെന്നും ,കുമരകത്തെ ഏക ഹൗസ് ബോട്ട് മാലിന്യ സംസ്‌കരണ പ്ലാൻറ് നിർജീവ അവസ്ഥയിലാണ് ഈ പ്ലാൻറ് പുനരുദ്ധാരണം നടത്തി പ്രവർത്തനസജ്ജമാക്കികായലിനെ ഹൗസ് ബോട്ട് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നുംഇല്ലിക്കൽ ചേർന്ന മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഏറ്റുമാനൂർ മണ്ഡലം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡൻറ്
യു എൻ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.മത്സ്യത്തൊഴിലാളി ഫെഡറേഷൻ
(എ ഐ റ്റി യു സി )കോട്ടയം ജില്ലാ സെക്രട്ടറി ഡി ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു എഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ സുരേഷ് സിപിഐ നേതാക്കളായ പി.എ.അബ്ദുൽ കരീം ,സി വി ചെറിയാൻ വാർഡ് മെമ്പർ അനീഷ് ഒ എസ് ,രാജേഷ് ചെങ്ങളം ടി പി ഗോപി എന്നിവർ സംസാരിച്ചു
ജനുവരി നാലിന് വൈക്കത്ത് വെച്ച് ചേരുന്ന ജില്ലാ സമ്മേളനത്തിൽ മണ്ഡലത്തിൽ നിന്ന് 15 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു പുതിയ ഭാരവാഹികളായി രാജേഷ് ചെങ്ങളും (സെക്രട്ടറി) ടി പി ഗോപി (പ്രസിഡൻറ്)എന്നിവരെയും തിരഞ്ഞെടുത്തു
മത്സ്യബന്ധന ഇടങ്ങളിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കരുത്; മത്സ്യതൊഴിലാളികൾ
Advertisements