പൊതുയിടങ്ങൾ എല്ലാവരെയും ഉൾകൊള്ളുന്ന ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതാവണം :അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

ഈരാറ്റുപേട്ട: പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് മീഡിയ മംഗളം.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെയും പൂഞ്ഞാർ, തീകൊയ് ഗ്രാമ പഞ്ചായത്തുകൾക്കു കീഴിലുള്ള വിജയികളെയാണ് അനുമോദിച്ചത്.വിജയികൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Advertisements

ഈരാറ്റുപേട്ട നഗരസഭാ ഹാളിൽ നടന്ന ചടങ്ങ് പൂഞ്ഞാർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ അധ്യക്ഷയായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിലകൊണ്ടു. വിദ്യാർത്ഥികളുടെ സമഗ്ര വിജയമാണ് സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മംഗളം എന്നും സാമൂഹിക പ്രതിബദ്ദത ഉയർത്തി പിടിക്കുന്നു,എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന രീതി അഭിനന്ദനാർഹമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പൊതുയിടങ്ങൾ എല്ലാ മത വിഭാഗത്തിൽ ഉള്ളവരെയും പരിഗണിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമാം കൗൺസിൽ ചെയർമാൻ ഹാജി കെ.എ. നദീർ മൗലവി, അങ്കാളമ്മൻ കോവിൽ പ്രസിഡൻറ് ശ. ശശികുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ.എം.എ ഖാദർ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പരിപാടിക്ക് മീഡിയ മംഗളം പ്രോഗ്രാം കോർഡിനേറ്റർ അഭിജിത് കുമാർ പറഞ്ഞു . മീഡിയ
മംഗളത്തെ പ്രതിനിധീകരിച്ച് ഡോ. അരുണ്‍ ജോസ് നന്ദി പ്രകാശിപ്പിച്ചു.

Hot Topics

Related Articles