ഈരാറ്റുപേട്ട : പൂഞ്ഞാറിന്റെ ചിരകാല സ്വ്‌നമായ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം അനുവദിപ്പിക്കാൻ പ്രയത്നിച്ച പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനും ഇടതുപക്ഷ മുന്നണിക്കും അഭിവാദ്യം അർപ്പിച്ച് കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി.
ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി പത്ത് കോടി രൂപ വകയിരുത്തിയുന്നെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കൊണ്ട് പണി തുടങ്ങാൻ സാധിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് കോടി രൂപ ടോക്കൺ അനുവദിച്ചിരിക്കുന്നത്കൊണ്ട് കാലതാമസം കൂടാതെ നിർമ്മാണ പ്രവർത്തനാൾ തുടങ്ങാൻ കഴിയും.
മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് വലിയ വീട്ടിൽ,സെക്രട്ടറി പി.പി.എം. നൗഷാദ്.
ഡോ. ആൻസി ജോസഫ് സോജൻ അലക്കുളം, ലീന ജയിംസ് പി.എസ്.എം.റംലി, നാസർ ആലുംതറ, സിദ്ധീക്, അൻസാരി പാലയംപറമ്പിൽ, നാസർ കടപ്ലാക്കൽ, ഷാനവാസ് കടപ്ലാക്കൽ ഹലിൽ മുഹമ്മദ്, ജാവാ ഫൈസൽ, ബാബു വരവുകാല, തങ്കച്ചൻ പാറയിൽ എന്നിവർ സംസാരിച്ചു