കോട്ടയം : അസംഘടിത തൊഴിൽ മേഖലയിലെ ഏറ്റവും അവഗണനയും ജോലി അസ്ഥിതതയും മൂലം ബുദ്ധിമുട്ടുന്ന കേരളത്തിലെ സെക്യൂരിറ്റി ജീവനക്കാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നിവേദനം നൽകിയതായി സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മാസ ശമ്പളം ഏറെ ദിവസങ്ങൾ വൈകിയാണ് ലഭിക്കുന്നത്, നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് ജോലിയിൽ നിന്നും നോട്ടീസ് പോലും നൽകാതെയും തൊഴിലാളിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങൾ കേൾക്കാതെയും പൊടുന്നനവെ പിരിച്ചുവിടുന്നു.,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂപ്പർവൈസർമാർ ഫീൽഡ് ഓഫീസർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മനുഷ്യത്വരഹിതമായി പെരുമാറുന്നു, എട്ടു മണിക്കൂർ ജോലി എന്നുള്ള തൊഴിൽ നിയമം അട്ടിമറിച്ച് പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ സെക്യൂരിറ്റി ഗാർഡുകൾ നിർബന്ധിതരാകുന്നു, അടിസ്ഥാനപരമായ ശമ്പളം പോലും നൽകാൻ ഒട്ടുമിക്ക മുതലാളിമാരും നൽകുന്നതിനു കൂട്ടാക്കുന്നില്ല, സെക്യൂരിറ്റി ജീവനക്കാർക്ക് അടിസ്ഥാനപരമായ വിശ്രമ സൗകര്യം ഒരുക്കുന്നില്ല,
ഒരാഴ്ചയിലെ ആറു ദിവസത്തെ തുടർച്ചയായി ഡ്യൂട്ടിക്ക് ശേഷം ഒരു ദിവസം ശമ്പളത്തോടുകൂടിയുള്ള “ഡ്യൂട്ടി ഓഫ്” ജീവനക്കാർക്ക് ലഭിക്കുന്നില്ല, ദേശീയ അവധി ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് പകരം മറ്റൊരു ദിവസം “ഡ്യൂട്ടി ഓഫ്” നൽകണമെന്നുള്ള നിയമം പാലിക്കുന്നില്ല, എല്ലാ വ്യക്തിക്കും പ്രതിമാസ ശമ്പള സ്ലിപ്പ് നൽകണമെന്നുള്ള നിയമം പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ നേരിടുന്ന ഗൗരവതരമായ അടിസ്ഥാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൊഴിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം മാധ്യമങ്ങളോട് പറഞ്ഞു.