കോട്ടയം : പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്റിൽ ഹെവിയ റബ്ബർസ് എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മണിമല സ്വദേശി ജോസ് കുര്യനെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, നിരന്തരം ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തുടർച്ചയാണെന്ന് സിപി എം കൊല്ലാട് ലോക്കൽ കമ്മിറ്റി.
ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രദേശത്ത് വിവിധ കമ്പനികളിലായി ജോലിചെയ്യുന്നത്. ജോലിക്കെത്തുമ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടാറില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരെ സംബന്ധിച്ച വിവരങ്ങളൊന്നും ഭൂരിഭാഗം കമ്പനികളും സൂക്ഷിക്കുന്നില്ല.
ഇവരുടെ വാസസ്ഥലം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പഞ്ചായത്തധികൃതർ യാതൊരു പരിശോധനയും നടത്താറില്ല.
ലഹരി ഉപയോഗം ഇവർക്കിടയിൽ വ്യാപകമാണ്. ലഹരിക്കടിമപ്പെട്ട് പരസ്പരം സംഘർഷമുണ്ടാവുകയും വ്യാപാരസ്ഥാപനങ്ങൾക്കുനേരെ ആക്രമണവും ഇവിടെ പതിവാണ്. വ്യവസായ സ്ഥാപന ഉടമകൾ പ്രദേശവാസികളുടെ പരാതിയിൽ നിഷേധാതമക നിലപാടാണ് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്.
സംഭവത്തിൽ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും, തൊഴിലാളികളുടെ വിവരങ്ങൾ സൂക്ഷിക്കാത്ത കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐ എം കൊല്ലാട് ലോക്കൽ കമ്മറ്റി ആവിശ്യപ്പെടുന്നു.