ഭോപ്പാല്‍: ഭോപ്പാലിലെ നിഷാത്പുരയില് സെപ്റ്റിക് ടാങ്കില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയുടെ മൃതദേഹമാണ് ജീർണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. 33 വയസുകാരിയായ സിയയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ആളൊഴിഞ്ഞ വസ്തുവിലെ വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കില്‍ തള്ളി എന്നാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ സിയയുടെ കാമുകനായ സമീർ ആണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ സ്വന്തം കുടുംബാംഗങ്ങളുടെ സഹായത്തോടെ യുവതിയെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. ഇതേതുടർന്ന് സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്നു മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി. സമീർ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു. സിയ സമീറിന്റെ കമലാ നഗറിലെ വീട്ടില്‍ താമസിക്കാൻ തുടങ്ങിയതോടെ തർക്കങ്ങള്‍ പതിവായി. സമീറിന്റെ ഭാര്യയും സിയയും തമ്മില്‍ നിരന്തരം വഴക്കുണ്ടായി. ഭാര്യയെ ഉപേക്ഷിച്ച് സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദം ചെലുത്തിയിരുന്നു. വിവാഹം കഴിക്കുന്നില്ലെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടിക്ക് പോകുമെന്നും സ്വീകരിക്കുമെന്നും സിയ പറഞ്ഞു. പിന്നാലെ ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബല്‍പുരിലെ സ്വന്തം വീട്ടിലേക്ക് പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാസം 9ന് വൈകുന്നേരം സിയയും സമീറും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ സമീർ സിയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ സഹോദരന്റെയും അമ്മയുടെയും സഹോദരിയുടേയും സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചു.
വ്യാഴാഴ്ച വീടിന് സമീപത്ത് കളിക്കാനെത്തിയ കുട്ടികള്‍ ടാങ്കില്‍ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ങ്കിനുള്ളില് ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ടതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി പെട്ടി തുറന്നപ്പോഴാണ് ജീർണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദേഹത്തെ ടാറ്റൂ വഴിയാണ് മൃതദേഹം സിയയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ സമീർ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് കൂട്ടുനിന്ന സമീറിന്റെ അമ്മയെയും ഹോദരനെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു. സമീറിന്റെ ഭാര്യയും പോലീസ് നീരീക്ഷണത്തിലാണ്. സിയ മുൻപ് വിവാഹിതയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.


