പണം ചോദിച്ചപ്പോൾ ചതിച്ച് പുറത്താക്കി! സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സുന്ദരി സീരിയൽ നായികയുടെ വെളിപ്പെടുത്തൽ; കിട്ടാനുള്ളത് നാലു ലക്ഷത്തോളം രൂപ

കൊച്ചി: കാരണം പോലും പറയാതെ സീരിയലിൽ നിന്ന് പുറത്താക്കിയെന്ന് നടി അഞ്ജലി ശരത്. അഞ്ജലിയുടെ ആദ്യ സീരിയൽ ആണ് സുന്ദരി. സീമ ജി നായർ അടക്കമുള്ള മുൻനിര സീരിയൽ താരങ്ങൾ അണിനിരക്കുന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അഞ്ജലി അഭിനയിച്ചിരുന്നത്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലിൽ നായിക മാറിയത് എന്താണെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ അതിന്റെ കാരണം സുന്ദരിയായി എത്തിയ അഞ്ജലി തന്നെ പറയുന്നു നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആയിരുന്നു കാരണം വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘സുന്ദരിയിൽ നിന്ന് ഞാൻ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ പിന്മാറിയതല്ല, എന്നെ പുറത്താക്കിയതാണ്. ഒരു കാരണം പോലും പറയാതെയാണ് എന്നെ ടെർമിനേറ്റ് ചെയ്തത്. ഇതുവരെ ചാനലിൽ നിന്നോ സീരിയൽ അണിയറ പ്രവർത്തകരിൽ നിന്നോ എനിക്കൊരു വിശദീകരണം ലഭിച്ചിട്ടില്ല.

കല്യാണത്തിനും, അത് കഴിഞ്ഞുള്ള റിസപ്ഷനും ഒക്കെ വേണ്ടിയാണ് ഞാൻ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാൽ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല. എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.

നാല് മാസം കാലം വളരെ ആത്മാർത്ഥമായിട്ടാണ് ഞാൻ ചാനലിനൊപ്പം നിന്നത്. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. എനിക്ക് അത് നൽകാതെയാണ് പുറത്താക്കിയത്. സീരിയലിൽ നിന്ന് പുറത്താക്കിയത് മനസ്സിലാക്കാം, പക്ഷെ പ്രതിഫലം നൽകാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ, പിടിച്ചു പറിച്ചതോ ഒന്നുമല്ല ചോദിയ്ക്കുന്നത്. നാല് മാസം ഞാൻ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്.

സീരിയലിലേക്ക് പുതിയതായി കടക്കുന്നവർ എല്ലാം നേരിടുന്ന പ്രശ്‌നമാണ്. ഒരു കാര്യങ്ങളും നമ്മളോട് തുറന്ന് സംസാരിക്കില്ല. പഴയ നിർമാതാവ് മാറി, പുതിയ നിർമാതാവ് സീരിയൽ ഏറ്റെടുക്കുമ്പോൾ, ആദ്യത്തെ നിർമാതാവ് വച്ച പെന്റിങ് എല്ലാം ക്ലിയർ ചെയ്യണം. അത് ചെയ്തിട്ടില്ല. മാത്രവുമല്ല, അങ്ങനെ പെന്റിങ് സാലറിയുള്ളവരുടെ ലിസ്റ്റിൽ എന്റെ പേരും ഇല്ല. ജോലി ചെയ്താൽ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും’. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

Hot Topics

Related Articles