കുമരകം: 122-ാം ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി സെപ്റ്റംബർ 7 കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്നതിൻ്റെ പ്രചരണാർത്ഥം കുമരകത്തെ വ്യാപാര വ്യവസായ മേഖലയിൽ സെപ്റ്റംബർ 1 2 3 തീയതികളിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് പ്രവർത്തകർ സന്ദർശനം നടത്തുന്നു. 1903- ൽ ശ്രീനാരായണ ഗുരുദേവൻ കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി
നടത്തപ്പെടുന്ന ജലമേള നാടിൻ്റെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന പൊതു ഉത്സവമാക്കി മാറ്റുന്നതിൻ്റെ ഭാഗമായിട്ടുള്ള സന്ദർശനമാണെന്ന് ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. വി.പി അശോകനും ജനറൽ സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു.
Advertisements