നമ്മുടെ ശരീരത്തിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്. ഇവയെല്ലാം തന്നെ നമുക്ക് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കാറ്. ഇത്തരത്തിൽ നമുക്കാവശ്യമായി വരുന്നൊരു പ്രധാനപ്പെട്ട ഘടകമാണ് കാത്സ്യം. നമുക്കറിയാം, എല്ലുകളുടെ ആരോഗ്യത്തിനാണ് കാത്സ്യം ഏറ്റവുമധികം പ്രയോജനപ്പെടുന്നത്. എല്ലുകളും സന്ധികളും ആരോഗ്യത്തോടെയിരിക്കാൻ കാത്സ്യം അത്യന്താപേക്ഷിതമാണ്. മുപ്പ്ത് വയസ് കഴിയുമ്പോൾ എല്ലുകളുടെ ആരോഗ്യത്തിൽ കുറവ് വന്നുതുടങ്ങും. ഈ ഘട്ടത്തിലാണെങ്കിൽ നമ്മളെടുക്കുന്ന കാത്സ്യത്തിൻറെ അളവ് കൂട്ടണം. ഇതിന് സഹായിക്കുന്ന കാത്സ്യമടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അത്തരത്തിൽ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
1) കാത്സ്യത്തിൻറെ ഏറ്റവും പ്രബലമായ സ്രോതസാണ് പാൽ. അതിനാൽ പാൽ നിർബന്ധമായും പതിവായി ഡയറ്റിലുൾപ്പെടുത്തുക. പാലിനോട് അലർജിയുള്ളവരുണ്ടായിരിക്കും. അത്തരക്കാർക്ക് മറ്റ് മാർഗങ്ങൾ നോക്കാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2) അധികവീടുകളിലും പതിവായി വാങ്ങാത്തൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കാത്സ്യത്തിൻറെ നല്ലൊരു ഉറവിടമാണ്. ബ്രൊക്കോളി കഴിക്കുമ്പോൾ ഇത് അധികം വേവിക്കാതെ എടുക്കാൻ ശ്രദ്ധിക്കണം. അതിനാൽ സലാഡുകളിൽ ചേർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
3) കട്ടത്തൈര് കഴിക്കുന്നതും കാത്സ്യം ലഭിക്കുന്നതിന് നല്ലതാണ്. പാലിനെക്കാൾ നല്ലൊരു സ്രോതസ് എന്ന് പറയാൻ സാധിക്കും.
4) ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്ട്സും സീഡ്സും. ഇതിലൂടെയും നമുക്ക് നല്ല അളവിൽ കാത്സ്യം ലഭിക്കും. കപ്പലണ്ടി, എള്ള്, ബദാം, വാൾനട്ട്സ്, ഫ്ളാക്സ് സീഡ്സ് എന്നിവയെല്ലാം ഇത്തരത്തിൽ കഴിക്കാവുന്നതാണ്.
5) ചീസും കാത്സ്യത്തിൻറെ നല്ലൊരു ഉറവിടമാണ്. എന്നാൽ ചീസ് നമ്മുടെ ഭക്ഷണസംസ്കാരത്തിൻറെ ഭാഗമല്ലാത്തതിനാൽ തന്നെ ഇത് പലരും പതിവായി കഴിക്കാറില്ലെന്നതാണ് സത്യം.
6) ഇനി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന് ഓറഞ്ചും കഴിക്കാവുന്നതാണ്. ഓറഞ്ച് പ്രധാനമായും വൈറ്റമിൻ-സിയുടെ ഉറവിടമാണ്. നല്ലൊരളവിൽ ഇതിൽ കാത്സ്യവും അടങ്ങിയിട്ടുണ്ട്.
7) മിക്ക വീടുകളിലും പതിവായി പാകം ചെയ്യുന്നൊരു പച്ചക്കറിയാണ് ബീൻസ്. ഇതും കാത്സ്യത്തിൻറെ നല്ലൊരു സ്രോതസാണ്. ബീൻസ് പ്രോട്ടീനിൻറെയും സ്രോതസാണ്. അതായാത് ഏറെ ആരോഗ്യകരമായ ഭക്ഷണമെന്ന് സാരം.