പെനാല്‍റ്റിയില്‍ എഎസ് റോമയെ 4-1ന് തോല്‍പ്പിച്ച് സെവിയ്യ തങ്ങളുടെ ഏഴാമത്തെ യൂറോപ്പ ട്രോഫി നേടി.ഇതുവരെ യൂറോപ്പ്യന്‍ ഫൈനലുകളില്‍ പരാജയപ്പെട്ടിട്ടില്ല എന്ന ഖ്യാതി ഇതോടെ മൊറീഞ്ഞോക്ക് നഷ്ട്ടം ആയി.അര്‍ജന്റ്റീനക്ക് വേണ്ടി പെനാല്‍റ്റിയിലൂടെ വിജയം നേടിയ മോന്റിയല്‍ തന്നെ ആണ് ഇന്നലെ സേവിയ്യയുടെ വിജയ ഗോള്‍ നേടിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീധം നേടി.റോമക്ക് വേണ്ടി പൌലോ ഡിബാല 34 മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ സേവിയ്യക്ക് വേണ്ടി ഗോള്‍ നേടിയത് റോമന്‍ ഡിഫന്‍ഡര്‍ ആയ ജിയാന്‍ലുക്ക മാന്‍സിനിയാണ്.എക്സ്ട്രാ ടൈമിലും വിജയ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നപ്പോള്‍ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു.സെവിയ്യ ഗോള്‍ കീപ്പര്‍ റോജര്‍ ഇബാനസ്,മാന്‍സിനി എന്നിവരുടെ കിക്കുകള്‍ സേവ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുഭാഗത്ത് സെവിയ്യ ആകട്ടെ എടുത്ത എല്ലാ കിക്കുകളും ലക്ഷ്യത്തില്‍ എത്തിച്ചു.യൂറോപ്പ ലീഗ് ഫൈനല്‍ ഒരിക്കലും തോറ്റിട്ടില്ലാത്ത സെവിയ്യ, ലാലിഗയിലെ ആദ്യ നാലില്‍ ഇടം നേടിയില്ല എങ്കിലും യൂറോപ്പ ട്രോഫി നേടിയതിനാല്‍ അടുത്ത സീസണിലെ ചാമ്ബ്യൻസ് ലീഗില്‍ കളിച്ചേക്കും.