വെള്ളൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് രജത ജൂബിലി വാർഷിക ആഘോഷം നടത്തി

വെള്ളൂർ : ഗ്രാമപഞ്ചായത്ത് സി ഡി എസ് രജത ജൂബിലി വാർഷിക ആഘോഷം നടന്നു സാംസ്‌കാരിക ഘോഷയാത്ര, സി ഡി എസ് മുൻ ചെയർപേർസൻ മാരെയും, മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും ആദരിച്ചു മികച്ച എം ഇ സംരഭങ്ങൾക്കും, ജെ എൽ ജി ഗ്രൂപ്പുകൾക്കും, എ ഡി എസിനും അവാർഡ് നൽകി.

കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും തുടർന്ന് നടന്നു പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് തലയാഴം ഡിവിഷൻ മെമ്പർ ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ അദ്യക്ഷത വഹിച്ചു,കുടുംബശ്രീ ജില്ലാ കോർഡിനേറ്റർഅഭിലാഷ് കെ ദിവാകർ മുഖ്യപ്രഭാഷണംനടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രസിഡന്റ് ജയ അനിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ പി കെ,സ്ഥിരം സമതി അംഗങ്ങളായ ഷിനി സജു, വി കെ മഹിളാമണി, ഒ കെ ശ്യാംകുമാർ , ബ്ലോക്ക് മെമ്പർമാരായ അമൽ ഭാസ്കർ, തങ്കമ്മ വർഗീസ്,ലൂക്ക്‌ മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ശാലിനി മോഹൻ,രാധാമണി മോഹൻ,ലിസ്സി സണ്ണി, സച്ചിൻ കെ എസ്,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ,, സെക്രട്ടറി ദേവി പാർവ്വതി,കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ജതിൻ ജാതദേവൻ, എന്നിവർ സംസാരിച്ചു, മെമ്പർ സെക്രട്ടറി ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,സി ഡി എസ് ചെയർപേഴ്സൻ രഞ്ജുഷ ഷൈജിൻ സ്വാഗതവും സി ഡി എസ് വൈസ് ചെയർമാൻ ജഗദമമ ഭാസ്കർ നന്ദിയും പറഞ്ഞു.

Hot Topics

Related Articles