കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക്‌ നേരെ നഗ്നത പ്രദർശനം : പ്രതി പിടിയിൽ 

കണ്ണൂർ : സ്വകാര്യ ബസിൽ യുവതിക്ക്‌ നേരെ പരസ്യമായി നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പോലീസ് പിടിയിലായി. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി നിരപ്പില്‍ ബിനുവാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച  വൈകുന്നേരം തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്.  ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന് ഇയാള്‍ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

Hot Topics

Related Articles