വൃത്തിയില്ലാത്ത ലൈംഗിക ബന്ധം, ആന്റീ ബയോട്ടിക്കുകൾ , വെളളം കുടിക്കാതിരിക്കുക : നിങ്ങളുടെ വൃക്കകൾ തകരുന്നത് ഇങ്ങനെ

ജാഗ്രതാ ഹെൽത്ത്
വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതും വേദനാജനകവുമായ അസുഖമാണ് മൂത്രനാളിയിലെ അണുബാധ (യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷന്‍). ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, ബ്ലീഡിംഗ്, നടുവേദന എന്നിവയെല്ലാം അണുബാധയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ആണ്. ഈ അസുഖം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ അണുബാധ വൃക്കകളിലേയ്ക്കും പടരാന്‍ സാദ്ധ്യതയുണ്ട്.

Advertisements

വേനല്‍ക്കാലത്ത് അണുബാധ വര്‍ദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് പൊതുവില്‍ പറയുമെങ്കിലും മറ്റ് കാരണങ്ങളാലും ഈ അസുഖം വരാം. കൂടുതല്‍ സമയം പുറത്ത് ചിലവഴിക്കേണ്ടിവരുന്നവര്‍ക്ക് വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകുന്നത് അണുബാധയിലേയ്ക്ക് നയിക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും സ്ത്രീകളില്‍ മൂത്രനാളിയിലെ അണുബാധ ഉണ്ടാകുന്നതിന് മറ്റൊരു കാരണമാണ്. ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കഴിക്കുന്നവരിലും അണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.

Hot Topics

Related Articles