പരുത്തുംപാറ: ഭൂനികുതി വർദ്ധനവിനും നിരപരാധികളായ വിദ്യാർത്ഥികള റാഗിംഗ് എന്ന ക്രൂര വിനോദത്തിനും ഇരയാക്കുന്ന എസ് എഫ് ഐ എന്ന നരാധമ സംഘടനയ്ക്കെതിരെ ജനമനസാക്ഷി ഉണർത്തിക്കൊണ്ടുംകോൺഗ്രസ് പനച്ചിക്കാട് , കൊല്ലാട് മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പരുത്തും പാറകവലയിൽ സായാഹ്ന പ്രതിഷേധ സദസ് നടത്തി . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി . കൊല്ലാട് മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം അദ്ധ്യക്ഷത വഹിച്ചു . സിബി ജോൺ,ജോണി ജോസഫ് , ഇട്ടി അലക്സ് , മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു .
Advertisements



