ആഴ്ചയിൽ ഒരിക്കൽ എങ്കിലും മുടി നന്നായി കഴുകി വ്യത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വ്യത്തിയാക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഷാംപൂ ഉപയോഗിക്കുമ്പോൾ പലരും ചെയ്യുന്ന ചില തെറ്റുകളാണ് വലിയ രീതിയിൽ മുടി കൊഴിച്ചിലിനും മുടിയ്ക്ക് കേടുപാടുകൾ വരാനും കാരണമാകുന്നത്. മുടി നന്നായി പരിചരിക്കുന്നവർ മുടിയിൽ ഷാംപൂ ഇടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മുടി കൊഴിച്ചിൽ കൂടാനും മുടിയ്ക്ക് കേടുവരാനുമുള്ള സാധ്യത ഏറെയാണ്. നല്ല ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ കാര്യങ്ങൾ പൊതുവെ ശ്രദ്ധിക്കും.
മുടി പിഴിയരുത്
മുടിയിൽ ഷാംപൂവിൻ്റെ ഗുണം ലഭിക്കാൻ മുടിയിൽ ഷാംപൂവിട്ട ശേഷം പിഴിയുന്ന സ്വാഭാവം ചില ആളുകൾക്കുണ്ട്. ഇത് അത്ര നല്ലതല്ല. മുടിയുടെ രോമകൂപങ്ങൾ വളരെ നേർത്തതാണ്. മുടി ഇത്തരത്തിൽ പിഴിയുന്നത് മുടി പൊട്ടാൻ ഇടയാക്കും. മുടിയിഴകൾക്കിടയിലേക്ക് കൈകൊണ്ട് ഷാംപൂ ചെയ്യുകയോ അല്ലെങ്കിൽ സ്കാൽപ്പിൽ ഉപയോഗിക്കുന്ന ബ്രഷിട്ട് ഷാംപൂ ചെയ്യുകയോ ആണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം മുടി പൊട്ടാനുള്ള സാധ്യതയുടെ കേടുവരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മുടി ചീകി വീർത്തിയാക്കുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലരും ചെയ്യുന്ന പ്രധാന തെറ്റാണ് മുടി കെട്ടി വച്ചിട്ട് അതുപോലെ പോയി ഷാംപൂവിടുന്നത്. മുടി എപ്പോഴും ചീകി വൃത്തിയാക്കി ജട കളഞ്ഞതിന് ശേഷം വേണം ഷാംപൂ തേയ്ക്കാൻ. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. മുടിയിലെ കെട്ടുകൾ കളയുന്നത് വളരെ നല്ലതാണ്. രാത്രി കിടക്കുന്നതിന് മുൻപും മുടിയുടെ ജട മാറ്റേണ്ടത് ഏറെ നല്ലതാണ്. കുളിക്കാൻ പോകുമ്പോൾ വേഗത്തിൽ തലമുടി അഴിച്ചിട്ട് കഴുകാൻ പാടില്ല.
മുടിയിൽ ഷാംപൂ ഇടുമ്പോൾ
മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുത്ത് ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് മുടിയുടെ വളർച്ചയ്ക്കും അതുപോലെ മുടിയെ സംരക്ഷിക്കാനും ഏറെ സഹായിക്കാറുണ്ട്. തലയോട്ടയിലെ അഴുക്കിനെ കളയാൻ ഷാംപൂ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇത് ചെയ്യാൻ ശ്രദ്ധിക്കണം. മുടിയിലെ അഴുക്കും മറ്റും കളയാൻ ഷാംപൂ ചെയ്യേണ്ടത് ഏറെ പ്രധാനമാണ്.
വെള്ളം ചേർത്ത് ഉപയോഗിക്കുക
തലമുടിയിൽ ഷാംപൂ ഇടുമ്പോൾ നേരിട്ട് ഉപയോഗിക്കാൻ പാടില്ല. വെള്ളത്തിൽ ചേർത്ത് നന്നായി വീര്യം കുറച്ച ശേഷം വേണം ഷാംപൂ ഉപയോഗിക്കാൻ. അല്ലാതെ ഷാംപൂ ഉപയോഗിക്കുന്നത് മുടിയ്ക്ക് അത്ര നല്ലതല്ല. കെമിക്കലുകൾ ഉള്ള ഷാംപൂ നേരിട്ട് ഉപയോഗിക്കുന്നത് മുടി പൊട്ടി പോകാനും അതുപോലെ കൊഴിയാനും സാധ്യത കൂടുതലാണ്.
ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ മതി. ശരിയായി രീതിയിൽ മുടിയിൽ ഷാംപൂ ഉപയോഗിച്ച് മുടി നല്ല തിളക്കവും ഭംഗിയും നിലനിൽക്കും. മാത്രമല്ല മുടി കൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും കുറയ്ക്കാനും സാധിക്കും.