ഷെയറുകളിൽ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് : 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ : പിടിയിലായത് കോഴിക്കോട് സ്വദേശി

കോട്ടയം : ഷെയർ ട്രേഡിങ് തട്ടിപ്പോയി ലാഭമുണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ ചെറിയ പറമ്പിൽ അമ്മദ് മകൻ സുബൈറി (48)നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഹണി കെ. ദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

2025 മെയ് ഏഴ് മുതൽ 31 വരെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫെയർ സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റിന്റെ ഷെയറുകളിൽ ഷെയറുകളിൽ ട്രൈഡ് നടത്തി ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. രാമപുരം ഏഴാച്ചേരി സ്വദേശിയിൽ നിന്നും പലതവണകളായി പല അക്കൗണ്ടുകളിലേക്ക് ആയി ആകെ 5539222/- രൂപ വാങ്ങിയെടുത്ത ശേഷം മുതലോ ലാഭമോ നൽകാതെ വിശ്വാസവഞ്ചന നടത്തി തട്ടിയെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പരാതിയിൽ രാമപുരം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ തുടരന്വേഷണം നടത്തുകയും ആയിരുന്നു. പ്രതി കോഴിക്കോട് ജില്ലയിൽ ഉണ്ടെന്ന് മനസ്സിലാവുകയും അന്വേഷണസംഘം കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എ എസ് ഐ ഷൈൻ കുമാർ, സജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘം കോഴിക്കോട്ടു നിന്നും പിടികൂടിയത്.

Hot Topics

Related Articles