പഠാൻ വിജയം : കിംഗ് ഖാൻ സ്വന്തമാക്കിയത് 10 കോടിയുടെ റോള്‍സ് റോയ്സ്

പഠാന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ പത്തു കോടി രൂപയുടെ കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ. റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജാണ് ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്.

Advertisements

ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റാണ് ഷാരൂഖ് സ്വന്താക്കിയത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷൻ കൂടിയാണിത്. ഫാന്റം ഡ്രോപ്ഹെഡ് കൂപ്പെ, ഇലക്ട്രിക് ബിഎംഡബ്ലിയു ഐ എയിറ്റ്, ലാന്‍ഡ് ക്രൂയിസര്‍, പജീറോ,സാന്‍ട്രോ എന്നിവയും ഷാരൂഖിന്റെ കാർ കളക്ഷനിൽ ഉണ്ട്. ഇവയ്ക്കൊപ്പം ആണ് പുതിയ അതിഥിയും എത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ജവാന്‍ ആണ് ഷാരൂഖിന്‍റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ആറ്റ്ലിയുടെ സംവിധാനത്തിൽ നയൻതാര ആണ് നായികയായി എത്തുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക.

‘ജവാന്റെ’ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

Hot Topics

Related Articles