കോട്ടയം: മതസ്വാതന്ത്ര്യം ഉൾപ്പടെയുള്ള ഭരണഘടനാതത്വങ്ങൾ ലംഘിച്ചു കൊണ്ട്, 1950 പുറത്തിറക്കിയ പട്ടികജാതി പ്രസിഡൻഷ്യൽ ഉത്തരവിലൂടെ, ഹിന്ദുക്കളല്ലാത്ത പട്ടികജാതി വിഭാഗങ്ങളെ, പട്ടികജാതി ലിസ്റ്റിൽ നിന്നും പുറത്താക്കിയ ദിനമാണ് ആഗസ്റ്റ് 10. ബി സി സി എഫ് നേതൃത്വത്തിൽ, അന്നേ ദിവസം ഭരണഘടനാ ലംഘന ദിനമായി ആചരിക്കുമെന്നും
ഉച്ചകഴിഞ്ഞ് 3 മണിക്ക്, കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് മുൻപിൽ ഷെഡ്യൂഡ് കാസ്റ്റ് ക്രിസ്ത്യൻ അവകാശസംഗമം നടത്തുമെന്നും, പ്രസിഡണ്ട് അഡ്വ ബിനോയ് ജോസഫ്, ജനറൽ സെക്രട്ടറി പി എം രാജീവ് എബ്രഹാം എന്നിവർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വിഭാഗങ്ങളെ പട്ടികജാതി പദവി അനുവദിക്കണമെന്നുള്ള രംഗനാഥ മിശ്ര കമ്മീഷൻ ഉൾപ്പെടെയുള്ള ശുപാർശകൾ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടില്ല. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിലും മെല്ലെപ്പോക്ക് നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തിൽ, വിഷയം വീണ്ടും പഠിക്കുവാൻ കെ.ജി. ബാലകൃഷ്ണൻ കമ്മീഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്നത് ജസ്റ്റിസ് രംഗനാഥാ മിസ്ര കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കാനാണെന്ന് ബിസിസിഎഫ് ആരോപിക്കുന്നു.
1950 ലെ ഉത്തരവിൻ്റെ മൂന്നാം ഖണ്ഡിക റദ്ദ് ചെയ്ത്, പട്ടികജാതി പദവി മതനിരപേക്ഷ മാക്കുക, ജാതി സെൻസസ് എടുക്കുക, എസ്. സി ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സംവരണ ക്വോട്ടയിൽ നിന്നും മറ്റ് വിഭാഗങ്ങളെ ഒഴിവാക്കുക, പട്ടികജാതി ക്രിസ്ത്യൻ തൊഴിൽ, വിദ്യാഭ്യാസ സംവരണം 4% ആക്കുക,
ഇ ഗ്രാന്റ് യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രതിഷേധ സംഗമത്തിൽ വിവിധ സാമൂഹ്യ-സാംസ്കാരിക – രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.