കടുത്തുരുത്തി: സ്കൂളിലേയ്ക്കു പോകുന്നതിനിടെ തലകറങ്ങി തോട്ടിലേയ്ക്കു വീണ പെൺകുട്ടിയ്ക്ക് രക്ഷകനായി ഓട്ടോഡ്രൈവറുംഭാര്യയും. തലയോലപ്പറമ്പിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർ്ത്ഥിനിയാണ് സ്കൂകൂളിലേയ്ക്കുള്ള യാത്രയ്ക്കിടെ കടുത്തുരുത്തിയിലെ തോട്ടിൽ തലകറങ്ങി വീണത്. അബോധാവസ്ഥയിൽ തോട്ടിൽ വീണ പെൺകുട്ടിയെ ഓട്ടോഡ്രൈവറായ ഷൈജുവും ഭാര്യ സ്മിതയും ചേർന്നാണ് രക്ഷിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോയി കൊണ്ടിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ ഷൈജുവാണ് പെൺകുട്ടി തോട്ടിൽ വീഴുന്നത് കണ്ടത്. തുടർന്ന്, ഇദ്ദേഹം വെള്ളത്തിലേക്ക് എടുത്തുചാടി പെൺകുട്ടിയെ കരയ്ക്ക് അടുപ്പിക്കുകയും ഷൈജുവും, ഭാര്യ സ്മിതയും ചേർന്ന് പ്രഥമ ശുശ്രൂഷകൾ നൽകുകയും ചെയ്തു. വിവരം അറിഞ്ഞ് തല്ക്ഷണം അവിടെ എത്തിച്ചേർന്ന അയൽവാസികളും കടുത്തുരുത്തി സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് തുടർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പെൺകുട്ടിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോയി. സ്വജീവൻ പോലും തൃണവത്ഗണിച്ചു കൊണ്ട് ഷൈജുവും ഭാര്യയും ചേർന്ന് ചെയ്ത അതിസാഹസികമായ ഈ പ്രവർത്തനത്തെ നാട്ടുകാർ എല്ലാവരും പ്രശംസിച്ചു. ഷൈജു – സ്മിത, ദമ്പതികൾക്ക് രണ്ടു മക്കളാണ്. കൊല്ലം കൊട്ടിയത്ത് നേഴ്സിങ് വിദ്യാർഥിനിയായ എമി, കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായ എബി.