‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; ഷൈൻ ടോം ചാക്കോയുടെ ‘ദി പ്രൊട്ടക്ടർ’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടർ’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. മെയ് 16നാണ് ചിത്രത്തിന്‍റെ റിലീസ്. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി എം മനുവാണ്. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

Advertisements

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്‍റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Hot Topics

Related Articles