കോട്ടയം: കയ്യിൽ ഓമനിച്ച് ലാളിച്ച് കൊഞ്ചിച്ചു വളർത്തിയ പിഞ്ചു കുഞ്ഞുങ്ങളെയുമായി ഒന്നര മാസത്തിനിടെ രണ്ട് അമ്മമാർ ജീവനൊടുക്കി..! ഫെബ്രുവരി 28 ന് ഏറ്റുമാനൂരിൽ ട്രെയിനു മുന്നിൽ രണ്ട് പെൺകുഞ്ഞുങ്ങളെയുമായി കെട്ടിപ്പിടിച്ചു നിന്ന ഷൈനിയുടെ വേർപ്പാടിന്റെ ഞെട്ടലിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ നാടിനെ നടുക്കി മറ്റൊരു ദുരന്തം കൂടി എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരകടവിൽ നിന്നും മൂന്നു ജീവനുകളെ കോരിയെടുക്കുമ്പോൾ, നാട് മുഴുവൻ പ്രാർത്ഥിച്ചത് അവർ ജീവനോടെ തിരികെ എത്തണമേ എന്നായിരുന്നു. എന്നാൽ, ആ പ്രാർത്ഥനകൾ വിഫലമാക്കി അവർ മൂന്നു പേരും ലോകത്ത് നിന്ന് വിട പറഞ്ഞു.
ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ.ജിസ്‌മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മുത്തോലി പഞ്ചായത്തിലേയ്ക്കു വിജയിച്ച ജിസ്‌മോൾ, മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ അഭിഭാഷകയായും ഇവർ പ്രാക്ടീസ് ചെയ്തിരുന്നു. കോട്ടയം നീറിക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന എ.ടി.എസ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് ജിമ്മി. ഇവരുടെ കുടുംബം നീറിക്കാട് പള്ളിയുടെ സമീപത്തായാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് ഉച്ചയോടെയാണ് രണ്ടു കുട്ടികളെയുമായി ജിസ്‌മോൾ സ്‌കൂട്ടറിൽ വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോന്നതെന്നാണ് വിവരം. ഇതിനു ശേഷം നാട്ടുകാരാണ് ഇവരുടെ സ്‌കൂട്ടർ മീനച്ചിലാറിന്റെ സമീപത്ത് പാർക്ക് ചെയ്തിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇതിനിടെയാണ് രണ്ടു കുട്ടികളെയും ആറ്റിൽ ഒഴുകിയെത്തുന്ന നിലയിൽ കണ്ടെത്തിയത്. മൂന്നു പേരെയും രക്ഷിച്ച് കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പിഞ്ചു കുട്ടികളെയുമായി അമ്മമാർ ജീവനൊടുക്കുന്ന മാനസികാവസ്ഥയിൽ ആശങ്കയോടെയാണ് ഓരോരുത്തരും ഈ സംഭവങ്ങളെ നോക്കിക്കാണുന്നത്. ഫെബ്രുവരി 28 നാണ് ഏറ്റുമാനൂരിൽ ഷൈനി രണ്ട് കുട്ടികളെയുമായി ജീവനൊടുക്കിയത്. ഇതിന് ശേഷം കൃത്യം ഒന്നര് മാസം മാത്രം ബാക്കി നിൽക്കെ ഇപ്പോൾ ഷൈനിയ്ക്ക് പിന്നാലെ ഒരു അഭിഭാഷകയായ യുവതി കൂടി ജീവനൊടുക്കിയിരിക്കുന്നു. വികലമായ ഈ മാനസികാവസ്ഥയാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
ഉയർന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവർത്തി പരിചയവും സാമ്പത്തികമായി ഉന്നത നിലയിൽ നിൽക്കുന്നതുമായ ജിൻസി ഇത്തരത്തിൽ എന്തിനു ചെയ്തു എന്നതാണ് ഉയരുന്ന ചോദ്യം. ഷൈനിയ്ക്ക് ജോലിയില്ലായ്മയും കുടുംബത്തു നിന്നും നേരിട്ട ബുദ്ധിമുട്ടുകളും കാരണമായി ചൂണ്ടിക്കാട്ടിയെങ്കിൽ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുമായിരുന്ന ജിൻസിയുടെ ഈ കടുംകയ്യെ ഞെട്ടലോടെയാണ് നാട് കേൾക്കുന്നത്.