കോട്ടയം : എസ്.എച്ച് മൗണ്ടിലെ ഷോപ്പിങ്ങ് കോംപ്ളക്സിൽ മോഷണം നടന്നത് ഒൻപത് കടകളിൽ എന്ന് പൊലീസ്. ഒരു കടയിൽ നിന്ന് 3000 മുതൽ 5000 രൂപ വരെ മോഷണം പോയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് സൂചന. കടകളിൽ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു.
എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം ഒൻപത് കടകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന്, ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.എച്ച് മൗണ്ടിനും ചവിട്ടു വരിയ്ക്കും ഇടയിലുള്ള ഷോപ്പിങ്ങ് കോംപ്ളക്സിലെ കടകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. സംഘത്തിലെ രണ്ടുപേരാണ് കടകളുടെ പൊളിക്കുന്നതായി ദൃശ്യങ്ങൾ വ്യക്തമായിരിക്കുന്നത്. മോഷണത്തിനു പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നും സംശയിക്കുന്നു. എംസി റോഡിലെ തിരക്കേറിയ ഏറെ വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തിക്കുന്നത്. ഇവിടെ മോഷണം നടത്തണമെങ്കിൽ കൂടുതൽ ആളുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ മോഷണത്തിനു പിന്നിൽ വൻ സംഘം തന്നെ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഒൻപത് കടകളിൽ നിന്നുമായി അര ലക്ഷത്തോളം രൂപ നഷ്ടമായതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.