അയ്മനം കരീമഠത്ത് വള്ളത്തിൽ നിന്ന് വീണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി : കണ്ടെത്തിയത് അപകടമുണ്ടായ സ്ഥലത്തുനിന്ന് മീറ്ററുകൾ മാറി

കുമരകം : അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം വള്ളത്തിൽ സ്കുളിലേക്ക് പോകുന്നതിനിടെ വള്ളത്തിൽ നിന്ന് വീണ് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പിൽ രതീഷ് രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവിസ് ബോട്ടും വള്ളവും കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമ്മയോടൊപ്പം വള്ളത്തിൽ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയത്തുനിന്നുള്ള അഗ്നി രക്ഷാസേന യൂണിറ്റ് സംഘം നടത്തിയ തിരച്ചിൽ ആണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles