ആ കുഞ്ഞു പുഞ്ചിരി മായാതിരിക്കാൻ നമുക്ക് കൈകോർക്കാം ശിവതീർത്ഥക്കായി

ഏറ്റുമാനൂർ : നിറപുഞ്ചിരിയിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മൂന്നര വയസുകാരി ശിവതീർത്ഥ ;കണക്കാരി മുളംകുഴി കോളനിയിൽ താമസിക്കുന്ന കണ്ണന്റെയും ആതിരയുടെയും മകൾ.ജനിച്ചപ്പോൾ ശരീരത്തിൽ കാണപ്പെട്ട മുഴ പരിശോധിച്ചപ്പോളാണ് സ്‌പൈനൽ കോഡിന്റെ തകരാണെന്നു മനസിലായത്.പിന്നെ ചികിത്സയുടെ കാലമായിരുന്നു ശിവതീർഥക്ക് .

Advertisements

ആദ്യം എറണാകുളത്ത് ആയൂർവേദ ആശുപത്രിയിൽ ചികിൽസിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ ഈ നിർധന കുടുംബത്തിന് സാധിച്ചില്ല.പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റി.
മൂന്നര വയസ്സിനുള്ളിൽ കാൽ പദത്തിലും, നട്ടെല്ലിലുമായി മൂന്നോളം ശാസ്ത്രക്രിയകൾ നടന്നു കഴിഞ്ഞു.വരുന്ന ഫെബ്രുവരിയിൽ കരളിനും പിത്തശയത്തിനും ഇടയിലായി ഉണ്ടായ മുഴ എടുത്തുകളയാനുള്ള ശാസ്ത്രക്രിയക്ക് വിധേയ ആകണം ശിവതീർഥക്ക്.കാലുകൾക്ക് സ്വാധീനം ഇല്ലാത്തതിനാൽ ശിവതീർത്ഥ എപ്പോഴും നടക്കാൻ സാധിക്കുന്നില്ല.കണ്ണിനു കാഴ്ചക്കുറവും ഈ കുഞ്ഞിനെ അലട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവതീർത്ഥയുടെ അച്ഛൻ കണ്ണൻ ആദ്യം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരൻ ആയിരുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ കണക്കാരിയിൽ പെട്ടിക്കട നടത്തുകയാണ്.കണ്ണനെയും പലവിധ അസുഖങ്ങൾ അലട്ടുണ്ട്. അമ്മ ആതിരക്ക്‌ ഏറ്റുമാനൂരിൽ തുണിക്കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. എന്നാൽ ആതിരയുടെ അച്ഛന് പെട്ടെന്നുണ്ടായ അസുഖം ഈ കുടുംബത്തെ ആകെ ഉലച്ചിരിക്കുകയാണ്.സ്വന്തമായി വീടുപോലും ഇല്ലാത്ത ഈ കുടുംബം വാടകവീടിന്റെ തണൽ പോലും നഷ്ടപ്പെടുമോ എന്ന അവസ്ഥയിലാണ്.

ശിവതീർത്ഥയുടെ ചികിത്സക്ക്, മരുന്നിനും, പരിശോധനകൾക്കും ഇനി സുമനസുകൾ കനിയണം എന്ന അവസ്ഥയിലാണ്.

kannan m. k

A/c no: 350901000003242

ifsc: IOBA0003509

ettumanoor- thavalakuzhy branch

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.