ചർമ്മത്തിൽ പ്രായമാകുന്നതിൻ്റെ ചുളിവുകൾ വീണോ? എന്നാൽ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

പ്രായമാകുന്നതിൻ്റെ പ്രധാന ലക്ഷണങ്ങളിൽ ചിലതാണ് മുഖത്തെ വരകളും ചുളിവകളുമൊക്കെ. പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ചർമ്മത്തിൻ്റെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ. ഒരിക്കലും ആർക്കും തടഞ്ഞ് വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് പ്രായമാകുന്നത്. ഇത് മാറ്റാൻ ഭക്ഷണത്തിലും ജീവിത ശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ചർമ്മം ആരോഗ്യത്തോടിരിക്കാൻ ആവശ്യത്തിന് വൈറ്റമിനുകളും ധാതുക്കളും കഴിക്കേണ്ടത് പ്രധാനമാണ്. അതിൽ പ്രധാനമായ ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Advertisements

നട്സ് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോഷകങ്ങളാൽ സമ്പുഷ്ടമാണ് നട്സ്. വ്യത്യസ്തമായ പല തരം നട്സുകൾ വിപണിയിൽ ലഭ്യമാണ്. ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ടതാണ് നട്സ്. ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാനും തിളക്കം കൂട്ടാനും നട്സുകൾ ഏറെ സഹായിക്കും.

അവക്കാഡോ

അൽപ്പം വില കൂടുതൽ ആണെങ്കിലും ചർമ്മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമൊക്കെ ഏറെ നല്ലതാണ് അവക്കാഡോ. വെണ്ണപ്പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊതുവെ മലയാളികൾ അത്ര അങ്ങ് ഉപയോിക്കാത്തതാണ് ഈ പഴം. ചർമ്മത്തിന് ഒരു സൂപ്പർ ഫുഡാണ് അവക്കാഡോ. വൈറ്റമിൻ ഇ, ഒമേഗ 3 കൊഴുപ്പ് അമ്ലങ്ങൾ എന്നിവ ആരോഗ്യത്തിന് ആവശ്യമായ എല്ലാ വിധത്തിലുള്ള ചർമ്മ ഊർജ്ജമുള്ള പോഷകങ്ങളും ഇതിലുണ്ട്. ചർമ്മത്തെ മൃദുവാക്കാനും ഇത് ഏറെ സഹായിക്കും.

ബെറീസ്

കാണാൻ കുഞ്ഞന്മാരാണെങ്കിലും ബെറീസ് ചർമ്മത്തിന് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചർമ്മത്തിന് വളരെ പ്രധാനമാണ്. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളുമുണ്ട്. ചർമ്മത്തിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കി ചർമ്മത്തെ ആരോഗ്യത്തോടെയും യുവത്വം നിലനിർത്താനും ഇത് ഏറെ സഹായിക്കും.

ഇലക്കറികൾ

ആരോഗ്യത്തിന് ഇലക്കറികൾ തരുന്ന ഗുണങ്ങൾ വളരെ വലുതാണ്. അതുപോലെ ചർമ്മത്തിന് ഇലക്കറികൾ വളരെ പ്രധാനമാണ്. പോഷകങ്ങളുടെ ഉറവിടമാണ് ഇലക്കറികൾ. ചർമ്മത്തിന് ആവശ്യമായ വൈറ്റമിൻ എ,സി, കെ എന്നിവയെല്ലാം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് രക്തയോട്ടം കൂട്ടുന്നതിലൂടെ തിളക്കം ഉള്ളതാക്കാൻ ഇവയെല്ലാം സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.