ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. വെറുതെ പൈസ് കളഞ്ഞ് ഉത്പ്പന്നങ്ങൾ വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കളയിൽ ഒന്ന് കയറി നോക്കിയാൽ മതി. അന്തരീക്ഷത്തിലെ ചൂടും പൊടിയുമൊക്കെ ഏറ്റ് ചർമ്മത്തിൻ്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് വളരെ സാധാരണമാണ്. എന്നാൽ കൃത്യമായി പരിചരണം നൽകിയില്ലെങ്കിൽ പലപ്പോഴും ചർമ്മത്തിൻ്റെ ഭംഗിയും തിളക്കവുമെല്ലാം നഷ്ടപ്പെട്ട് പോയേക്കാം. വളരെ സിമ്പിളായി അടുക്കളയിലെ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തയാറാക്കാവുന്ന ഒരു മാസ്കാണിത്. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന ഈ മാസ്ക് എളുപ്പത്തിൽ ചർമ്മത്തിന് തിളക്കം നൽകും.
തക്കാളി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുക്കളയിൽ കറി വയ്ക്കാൻ ഉപയോഗിക്കുന്ന തക്കാളി ചർമ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ് തക്കാളി. ഇതിൻ്റെ നീര് ഉപയോഗിക്കുന്നത് എണ്ണമയം കുറയ്ക്കാനും തിളക്കം നൽകാനും സഹായിക്കും. മാത്രമല്ല ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് തക്കാളി. ഇത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ ഏറെ നല്ലതാണ്. സുഷിരങ്ങളെ വ്യത്തിയാക്കി അഴുക്കിന് പുറന്തള്ളാനും തക്കാളി നല്ലതാണ്. ചർമ്മത്തിൻ്റെ പി എച്ച് ബാലൻസ് നിലനിർത്താനും തക്കാളി വളരെ നല്ലതാണ്.
അരിപ്പൊടി
ചർമ്മത്തിൽ മികച്ചൊരു സ്ക്രബായി പ്രവർത്തിക്കാൻ അരിപ്പൊടിയ്ക്ക് കഴിയും. എല്ലാ വീടുകളിലും വളരെ സുലഭമാണ് അരിപ്പൊടി. ചർമ്മത്തിന് തിളക്കം മാത്രമല്ല വൈറ്റ് ഹെഡ്സ്, ബാക്ക് ഹെഡ്സ് എന്നിവയെ ഇല്ലാതാക്കാനും അരിപ്പൊടി നല്ലതാണ്. നിർജ്ജീവ കോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതാണ് അരിപ്പൊടി.മുഖക്കുരു മാറ്റാനും അരിപ്പൊടി ഏറെ നല്ലതാണ്.
കാപ്പിപൊടി
ചർമ്മ സംരക്ഷണത്തിൽ കാപ്പിപൊടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഉന്മേഷം നൽകുന്ന കാപ്പി പോലെ ചർമ്മത്തിന് തിളക്കം നൽകാൻ കാപ്പിപൊടി വളരെ മികച്ചതാണ്. മുഖത്തെ തിളക്കം വീണ്ടെടുക്കാനുള്ള ചിലവ് കുറഞ്ഞ പരിഹാര മാർഗമാണ് കാപ്പിപൊടി. ചർമ്മത്തിൻ്റെ പ്രായമാകുന്ന ലക്ഷണങ്ങൾ തടയാനും കാപ്പിപൊടി മികച്ചതാണ്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ വളരെയധികം സഹായിക്കും.
തൈര്
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് തൈരെന്ന് എല്ലാവർക്കുമറിയാം. തൈരിൽ അടങ്ങിയ പല ഘടകങ്ങളും ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ ആവശ്യമാണ്. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ഇല്ലാതാക്കാൻ ഏറെ സഹായിക്കും. അതുപോലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ കരിവാളിപ്പും നിറ വ്യത്യാസവും ഇല്ലാതാക്കാൻ ഏറെ നല്ലതാണ്. നിർജ്ജീവമായ ചർമ്മ കോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ വളരെ നല്ലതാണ് തൈര്.
മാസ്ക് തയാറാക്കാൻ
ഒരു തക്കാളിയുടെ പകുതിയിൽ നിന്ന് നീര് എടുക്കുക. അതിലേക്ക് 1 ടേബിൾ സ്പൂൺ അരിപ്പൊടി, 1 ടേബിൾ സ്പൂൺ കാപ്പിപൊടി, 1 ടേബിൾ സ്പൂൺ തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുഖത്തിട്ട് ഒരു 20 മിനിറ്റ് വയ്ക്കാം. അതിന് ശേഷം ഇത് കഴുകി വ്യത്തായിക്കാവുന്നതാണ്. ചർമ്മത്തിന് മിനിറ്റുകൾ കൊണ്ട് തിളക്കം വീണ്ടെടുക്കാൻ ഈ പായ്ക്ക് സഹായിക്കും.